Monday, 13 August 2012

സിനിമ എനിക്ക് ദൈവം തന്ന നിവേദ്യം: ഭാമ


Interview with Bhama - news4keralaനിവേദ്യമെന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഭാമ ഇപ്പോള്‍ കന്നഡ, തമിഴ്, തെലുങ്ക്് എന്നീ ഭാഷകളിലും സജീവമായിരിക്കുന്നു. 101 വണ്‍ വെഡിംഗിലൂടെ വീണ്ടും മലയാളത്തില്‍ കാലുറപ്പിക്കാനൊരുങ്ങുകയാണ് ഭാമ. Read more Kerala Latest News
101 വണ്‍ വെഡ്ഡിംഗിലൂടെ ഭാമയെ മലയാള സിനിമയില്‍ സജീവമാകുമെന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാമോ?
 മലയാളം  സിനിമയില്‍ നിന്നും മറ്റ് മേഖലയില്‍ നിന്നും നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. മലയാളത്തിലായാലും മറ്റ് ഏത് ഇന്‍ഡസ്ട്രിയിലായാലും സെലക്റ്റീവ് ആയിട്ടു മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂ. ഡേറ്റിന്റെ പ്രശ്‌നവും തിരക്കും കാരണം ചിലതില്‍ നിന്നും ഒഴിയേണ്ടിവന്നു. കന്നഡയില്‍ കൂടുതല്‍ പടങ്ങള്‍ ചെയ്തു. എല്ലാ മേഖലയും ഒരുമിച്ച് കൊണ്ടുപോകാന്‍ പ്രയാസമാണ്. ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ തീര്‍ച്ചയായും മലയാളത്തില്‍ ഇനിയും സിനിമകള്‍ ചെയ്യും.Bhama - news4kerala
നേരം എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായാണല്ലോ വരുന്നത്?
നേരം എന്ന മലയാളം  സിനിമയില്‍ ഞാന്‍ ചെയ്യാനിരുന്നതാണ്. എന്നാല്‍ മറ്റ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുകൊണ്ട് ഒഴിയേണ്ടിവന്നു. നല്ല കഥാപാത്രമായിരുന്നു നേരം എന്ന സിനിമയില്‍. ഒരു ഔട്ട് ആന്‍ഡ് ഔട്ട് സിറ്റി പെണ്‍കുട്ടിയായിട്ടാണ്. ഒരു നാച്യുറല്‍ ക്യാറക്ടര്‍ ചെയ്യാന്‍ കഴിയാഞ്ഞതില്‍ വിഷമമുണ്ട്.
ഒരു കന്നഡ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഭാമയ്ക്ക് ആക്‌സിഡന്റ് ഉണ്ടായെന്ന് വാര്‍ത്തയുണ്ടായല്ലോ?
ശൈലു എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു അത്. തമിഴിലെ സൂപ്പര്‍ഹിറ്റ് സിനിമയായ ‘മൈന’യുടെ റീമേക്കിംഗ് പടമാണ് ശൈലു. വളരെ റിസ്‌കിയായിട്ടുള്ള ഷോട്ടുകളുണ്ടായിരുന്നു. അപ്പോഴാണ് അപകടമുണ്ടായത്.
തമിഴിലെ ‘മൈന’ കന്നഡയില്‍ ശൈലു, നായികയായി ഭാമയും. മൈനയ്ക്ക് തമിഴില്‍ കിട്ടിയ പ്രതികരണം തന്നെയാണോ കന്നഡയിലും ലഭിച്ചത്.?
തമിഴില്‍ സൂപ്പര്‍ഹിറ്റായതുപോലെ തന്നെ കന്നഡയിലും ശൈലു വളരെ ഹിറ്റായിരുന്നു. പ്രത്യേകിച്ച് ഇതിലെ ഗാനങ്ങള്‍. ശൈലു ശൈലു എന്നു തുടങ്ങുന്ന പാട്ടാണ് ഏറ്റവും ഹിറ്റായത്.
കൂടെ അഭിനയിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി?
അങ്ങനെ ഒരാളുടെ പേര് മാത്രമായി പറയാനാവില്ല. എനിക്ക് എല്ലാവരുടെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമാണ്. പിന്നെ ഞാനേറ്റവും കൂടുതലഭിനയിച്ചത് ചാക്കോച്ചന്‍, ജയസൂര്യ, ഇന്ദ്രേട്ടന്‍ എന്നിവരുടെ കൂടെയാണ്.
സിനിമാ ഇന്‍ഡസ്ട്രിയിലെ സുഹൃത്ത്?
സിനിമയില്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ രമ്യ നമ്പീശന്‍, ഭാവന, മുക്ത എന്നിവരാണ്. ഞാനേറ്റവും കൂടുതല്‍ ക്ലോസ് ആയിട്ടുള്ളതും ഇവരോട് തന്നെ. മിക്കപ്പോഴും കാണാറുള്ളത് ഭാവനയെയാണ്. നല്ലൊരു സൗഹൃദമാണ് ഞങ്ങള്‍ നാലു പേരും തമ്മില്‍.
ഭാമയുടെ ഓണവിശേഷങ്ങള്‍? ഇത്തവണത്തെ ഓണം സ്‌പെഷ്യല്‍?
ഈ ഓണത്തിന് ഞാന്‍ നാട്ടിലുണ്ടാവില്ല. തിരക്കുകാരണം ഓണാഘോഷം മാറ്റിവെക്കേണ്ട സ്ഥിതിയിലാണ്. പിന്നെ കഴിഞ്ഞ വര്‍ഷം എന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമെത്തുന്ന സമയമായിരുന്നു. അപ്പോള്‍ സഹോദരിയും ഭര്‍ത്താവും എല്ലാവരും ഒത്തുകൂടി ഓണപ്പൂക്കളമൊരുക്കലും ഒക്കെയായി വലിയ ആഘോഷമായിരുന്നു.
അടുത്ത സിനിമയില്‍ നായകനെ ഭാമയുടെ ഇഷ്ടത്തിന് തെരഞ്ഞെടുക്കാമെങ്കില്‍ ആരെയായിരിക്കും സെലക്ട് ചെയ്യുക?
അത് ദിലീപേട്ടനെയായിരിക്കും കാരണം, മലയാളസിനിമയില്‍ വന്നിട്ട് അഞ്ചു വര്‍ഷമായെങ്കിലും ഇതുവരെ ഞാന്‍ ദിലീപേട്ടന്റെ നായികയായിട്ടില്ല. കളേഴ്‌സ് എന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും നായികയായിട്ടല്ലായിരുന്നു. അതുകൊണ്ട് തീര്‍ച്ചയായും ദിലീപേട്ടനെയാവും തിരഞ്ഞെടുക്കുക. പിന്നെ മോഹന്‍ലാലിന്റെയും മമ്മൂക്കയുടെയും നായികയാകണമെന്ന് വലിയ ആഗ്രഹമാണ്.
ഇപ്പോഴത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളോടുള്ള കാഴ്ചപ്പാട്?
സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിലും ആക്ടീവ് അല്ല. സമയം പാഴാക്കി ഇത്തരം വിനോദങ്ങളിലേര്‍പ്പെടുന്നതിനോടും താല്പര്യമില്ല. ഷൂട്ടിംഗ് കഴിഞ്ഞാല്‍ ബാക്കിയുള്ള സമയം എന്റെ കാര്യത്തെക്കുറിച്ചാണ് ചിന്തിക്കാറ്. വെറുതെ നമ്മുടെ സമയം പാഴാക്കുകയല്ലാതെ വേറൊരു പ്രയോജനവുമില്ലെന്ന് കരുതുന്നയാളാണ് ഞാന്‍. ഫേസ്ബുക്ക് ഒരു വര്‍ഷം മുമ്പ് വരെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുമില്ല. സിനിമയിലെ തിരക്കുകാരണം, ഉപേക്ഷിച്ചതാണ്. ഒഴിവുള്ള സമയങ്ങള്‍ വായിക്കാനും പാട്ടുകള്‍ കേള്‍ക്കാനുമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
വിവാഹത്തെക്കുറിച്ച് ഭാമ നായികയായ ഇവര്‍ വിവാഹിതരായാല്‍ ‘ എന്ന സിനിമയില്‍ പറഞ്ഞതുപോലെയുള്ള കാഴ്ചപ്പാടാണോ?
ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്നത് പോലെ എനിക്കും ചില സങ്കല്പങ്ങളുണ്ട്. അദൃശ്യരൂപമുള്ള ഭാവിയിലെ ഭര്‍ത്താവിന് ചില സങ്കല്പങ്ങള്‍ വരച്ചുകൊടുത്തിട്ടുണ്ട്. എന്റെ കാഴ്ചപ്പാടില്‍ വളരെ സിംപിള്‍ ആയ വ്യക്തിയെ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്. നല്ല പുഞ്ചിരിയുള്ള നല്ല സ്വഭാവമുള്ള ഒരാള്‍.
അങ്ങനെയൊരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല?
ഇതുവരെ കണ്ടെത്തിയിട്ടില്ല. പക്ഷേ, പലരോടും ഇഷ്ടം തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് പറയാന്‍ പറ്റുന്ന ബന്ധമായൈാന്നും അത് വളര്‍ന്നിട്ടില്ല. ഒരാളെ കണ്ടാല്‍ കൊള്ളാം എന്ന തോന്നല്‍, വെറും ഇന്‍ഫാക്‌ച്വേശന്‍ മാത്രമായിരുന്നു അവയെല്ലാം.

Read more Kerala Latest News

Friday, 3 August 2012

സാംസങിന്റെ പുതിയ സ്മാര്‍ട്ട് ക്യാമറകള്‍ വിപണിയില്‍

samsung duel view cameraവൈഫൈ സൗകര്യത്തോടുകൂടിയ സാംസങിന്റെ ആദ്യത്തെ ഡ്യൂവല്‍-വ്യൂ ക്യാമറയാണ് ഡിവി-300 എഫ്. ക്യാമറയില്‍ നിന്നും ഇമേജുകള്‍ നേരിട്ടു സ്മാര്‍ട്ട് ഫോണിലേക്കും ടാബ്ലെറ്റിലേക്കും അയക്കുവാനും ഫേസ്ബുക്ക്, പികാസ എന്നിവയില്‍ അപ്ലോഡ് ചെയ്യാനും സാധിക്കും. 16 മെഗാപിക്‌സല്‍ ക്യാമറയില്‍ 1.5 ഇഞ്ച് ഫ്രണ്ട് സ്‌ക്രീന്‍ ഡിസ്‌പ്ലേയും 3 ഇഞ്ച് റിയര്‍ ഡിസ്‌പ്ലേയുമുണ്ട്. കൂടാതെ 25 എംഎം വൈഡ് ആങ്കിള്‍ ലെന്‍സ്, 5എക്‌സ് ഒപ്റ്റിക്കല്‍ സൂം, സ്മാര്‍ട്ട് ഓട്ടോ ഫീച്ചര്‍, മോഷന്‍ ഫോട്ടോ, പിക്ചര്‍ ഇന്‍ പിക്ചര്‍ പോലുള്ള സവിശേഷതകളുമുണ്ട്. ഡിവി300എഫിനു 12,400 രൂപയും വൈഫൈ സൗകര്യം ഇല്ലാത്ത ഡിവി100നു 8,900 രൂപയുമാണ് വില. ഡബ്ല്യൂബി, എസ്ടി, ഇഎസ്, ഡിവി എന്നീ സീരീസിലുള്ള നാല് സ്മാര്‍ട്ട് ക്യാമറകളാണ് സാംസങ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഡബ്ല്യൂ.ബി-100 ക്യാമറയില്‍ 16 മെഗപിക്‌സല്‍ ഇമേജ് സെന്‍സര്‍, 26എക്‌സ് ഒപ്റ്റിക്കല്‍ സൂം, 22.3 എംഎം അള്‍ട്രാ വൈഡ് ലെന്‍സും, ഹൈ ഡെഫിനിഷന്‍ വീഡിയോ ക്യാപ്ചറിങ്ങിനും സൗകര്യമുണ്ട്. 3ഡി ഫോട്ടോ ക്യാപ്ചര്‍, ലൈവ് പനോരമ മോഡ്, സ്മാര്‍ട് ഫില്‍റ്റര്‍, മാജിക് ഫ്രയിംസ് എന്നീ ഫീച്ചറുകള്‍ കൂടിയുള്ള ഡബ്ല്യൂബി100 ന്റെ വില 14,490 രൂപയാണ്. Read more >> Malayalam news