ഓഫിസിലെ ജോലി തിരക്കുകള്‍ക്കിടയില്‍ ഒരു റിലീഫ്നു ഫേസ് ബുക്ക് എടുത്താല്‍ കുട്ടുകാരന്റെ പോസ്റ്റുകള്‍ക്ക് ലൈക് അടിക്കാം, ഫേസ് ബുക്ക്ല്‍ ഇരുന്നു കൊണ്ട് ആ മഹാന്റെ പോസ്റ്റ് നു കുറ്റം പറയാം. ഒരുത്തന് ഇട്ട പോസ്റ്റ് കുത്തി കീറി പോസ്റ്റ് മര്ടം ചെയ്തും കുറ്റം പറഞ്ഞും അങ്ങനെ എന്തൊക്കെ കല പരിപാടികള്‍ ഹൂ ഈ ഫേസ് ബുക്ക് ഇല്ലയിരുന്നെങ്ങില്‍ അല്ലെ ...???(ജോലി നന്നായി നടന്നേനെ) അങ്ങനെ ചിക്കി ചികയുഉന്നതിന്റെ ഇടയില്‍ ആണ് ആ പോസ്റ്റ് കണ്ണില്‍ പെട്ടത് " പ്രണയം വിവാഹം എന്നൊക്കെ പറയുന്നത് ഇന്ത്യന്‍ റെയില്‍ വേ പോലാണ് ..... ഉധ്യെശിച്ച വണ്ടി കിടീലേല് കിട്ടിയ വണ്ടിക്ക് പോണം " ഹി ഹി കൊള്ളാം അല്ലെ ..... ഇങ്ങനെ ചില തമാശകളും കാണാം നമുക്ക് ഫേസ് ബുക്ക്ല്‍. തമാശകള്‍ മാത്രമല്ലടോ കണ്ണീരില്‍ കുതിര്‍ന വാകുകളും പോസ്റ്ന്റെ കൂട്ടത്തില്‍ കാണാറുണ്ട് വേദനിപ്പിക്കുന്ന ഓര്‍മകളെ അവ നമുക്ക് സമ്മാനിക്കും. പിന്നെ ചില സീരിയസ് ഡിസ്കഷന്സ് ജോബ് പോസ്റ്റിങ്ങ് അങ്ങനെ എന്തും കാണാം. നിങ്ങള്‍ കണ്ടിട്ടുണ്ടാവാം ജോബ് പോസ്റ്റ് ചെയ്ത് കുറെ ഗ്രൂപ്പ്സ്, ഗ്രൂപ്പ് മെംബേര്‍സ് അതില്‍ ജോബ് പോസ്റ്റ് ചെയും. ജോബ് സെര്ച്ച്നു ഇവ സഹായകം ആണ്. നിങ്ങളുണ്ടേ സ്വന്തം ബ്ലോഗ്സ് ഫേസ് ബുക്ക് അക്കൗണ്ട്മായി കണക്ട് ചെയാം നെറ്വോര്കെദ് ബ്ലോഗ് എന്നോരെ ഒപ്റേന്‍ അവൈലബിള്‍ ആണ്.
ദാ വരുന്നു പുതിയൊരു പരുപാടി...... സോഷ്യല്‍ നെറ്റ്വര്ക്കില് മുന്‍പന്തിയില്‍ നില്ക്കുന്ന ഫേസ് ബുക്ക് ഇനി ഗൂഗിളിനെ വെല്ലുന്ന സേര്‍ച്ച് എഞ്ചിന് ആരംഭിക്കുന്നു. ഫേസ് ബുക്ക് ഉപയോഗ്താക്കള്‍ മറ്റ് വിവരങ്ങള്‍ തിരയുന്നതിനായി ഗൂഗിളിനെ ആശ്രയിക്കുന്നത് തടയുവാനാണ് ഈ മുന്നേറ്റം നടത്തുന്നത്. ഫേസ് ബുക്ക് ഡവലപ്പുമാര് ഇതിന് വേണ്ടിയുള്ള പരിശ്രമം തുടങ്ങിയിരിക്കുകയാണ്.
നമുക്കറിയാം സോഷ്യല്‍ നെറ്വോര്കിംഗ് സൈറ്റ്സ് ഒരു വലിയ സൌഹൃദ ചങ്ങല തന്നാണ് നിര്മിക്കുനത് കേരളത്തില്‍ മാത്രമല്ല ലോകത്ത് എവിടെ നിന്നും ഫ്രണ്ട് നെ ആഡ് ചെയാം. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ സുഹൃത്തുക്കളുടെ എണ്ണം കൂട്ടാന്‍ പ്രയത്നിക്കുമ്പോള്‍ നാം മറന്നുപോകുന്ന പലതുമുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സുഹൃത്തുക്കളെ സന്ദര്‍ശിക്കാനും നാം മറക്കുന്നു. രോഗശയ്യയില്‍ കഴിയുന്ന അയല്‍ക്കാരനെ മറന്ന് വിദേശത്തുള്ള അദൃശ്യ സുഹൃത്തിനു നമ്മള് ആശംസകള്‍ കൈമാറുന്നു. അല്ല എല്ലാത്തിനും ഉണ്ടാകും നല്ലതും ചീത്തയും, അല്ലെ....... ????

No comments:
Post a Comment